KSRTC – MUVATTUPUZHA -> KANJIRAPALLY Chain Service Timings

0
155

♦️♦️ മൂവാറ്റുപുഴ – തൊടുപുഴ – കാഞ്ഞിരപ്പള്ളി ♦️♦️

മൂവാറ്റുപുഴയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് ചെയിൻ സർവീസുമായി നമ്മുടെ KSRTC.. 
തൊടുപുഴ ഡിപ്പോയിൽ നിന്നും 10 ബസുകൾ ആണ് സർവിസ് നടത്തുന്നത്. 
രാവിലെ 5.00മണിക്ക് തൊടുപുഴയിൽ നിന്നും ആദ്യ ബസ് കാഞ്ഞിരപ്പള്ളിയ്ക്ക് പോകും. ചെയിനിലെ അവസാനത്തെ വണ്ടി കാഞ്ഞിരപ്പള്ളിയിൽ നിന്നും വൈകിട്ട് 6.40ന് തൊടുപുഴയ്ക്ക് പോരും.

For timings: visit https://www.kbuses.in

സർവിസ് നടത്തുന്നത് ഇങ്ങനെ,

1. തൊടുപുഴയിൽ നിന്നും ആരംഭിച്ച് പ്രൈവറ്റ് സ്റ്റാൻഡ് വഴി മുവാറ്റുപുഴ KSRTC ഡിപ്പോയിൽ എത്തി സമയം വെച്ച് കാഞ്ഞിരപ്പിള്ളി ബോർഡുമായി BOC യിലേക്ക് പോവും. തിരികെ വരുമ്പോൾ KSRTC സ്റ്റാൻഡിൽ പോകാതെ നേരെ നിർമല പള്ളിയുടെ മുൻപിലൂടെ തൊടുപുഴയ്ക്ക്.

2. മുവാറ്റുപുഴക്ക് പോവാൻ വേണ്ടി വരുന്ന ബസ് തൊടുപുഴ ഡിപ്പോയിൽ വരുന്നതല്ല.