Monday, February 16, 2026
HomeNEWSWhatsapp Admins , Be Aware !

Whatsapp Admins , Be Aware !

വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാർ; ശ്രദ്ധിക്കൂ‘പണി’ ഒഴിവാക്കാം…

ഓർക്കുക, നിർദോഷമെന്നു കരുതി ഫോർവേഡ് ചെയ്യുന്ന പലതും സൈബർ നിയമപ്രകാരം കുറ്റകരമാണ്. കേരള പൊലീസ് ആക്ട്, ഐപിസിയിലെ വിവിധ വകുപ്പുകൾ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയവ അനുസരിച്ച് കേസെടുക്കും. 2 ലക്ഷം രൂപ മുതൽ പിഴ അടയ്ക്കേണ്ടി വരും. ഒപ്പം 5 വർഷം വരെ തടവും. കേരള പൊലീസിലും സാങ്കേതികവിദ്യ ഒരുപാട് മാറിയിട്ടുണ്ട്. വിദേശത്തിരുന്നു പോസ്റ്റ് ഷെയർ ചെയ്താൽ പോലും ആരാണു ചെയ്തതെന്നു തിരിച്ചറിയാൻ വഴിയുണ്ട്. 

  • സ്വയം വിലയിരുത്തുക: സാമാന്യബുദ്ധി ഉപയോഗിച്ച്, ഇതു ശരിയാകാൻ ഇടയുണ്ടോ എന്നു ചിന്തിക്കുക.
  •  വിദഗ്ധാഭിപ്രായം തേടാം: വസ്തുത ശരിയാണോ എന്നറിയാൻ വിദഗ്ധരെ സമീപിക്കാം.
  •  കളിയോ കാര്യമോ: തമാശ ലക്ഷ്യമിട്ടുള്ള ഭാവനാസൃഷ്ടിയാണോ സന്ദേശം എന്നു പരിശോധിക്കുക.  
  •  ഉറവിടം ഏത് : ഏതു വെബ്സൈറ്റിൽ നിന്നുള്ള വാർത്ത, ആധികാരികത എത്രത്തോളം എന്നു പരിശോധിക്കാം.
  •  എഴുതിയത് ആര്:  വാർത്ത ആരെഴുതിയതാണെന്നു നോക്കാം, ശരിക്കുള്ള പേരാണോ വ്യാജമാണോ?
  •  രേഖകൾ യഥാർഥമോ:  വാർത്തയുടെ രേഖകൾ എന്ന മട്ടിൽ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിച്ച് ഉറപ്പാക്കാം.

മറ്റാരെങ്കിലും പോസ്റ്റിട്ടാലും വാട്സാപ് അഡ്മിൻ കുടുങ്ങും. ഇത്തരം സംഭവമുണ്ടാകുമ്പോൾ പോസ്റ്റിട്ടയാളുടെ പേരും വിവരങ്ങളും പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സഹിതം പൊലീസിൽ പരാതി നൽകുകയാണ്  അഡ്മിൻ ചെയ്യേണ്ടത്.

RELATED ARTICLES

Most Popular

Recent Comments